ShareThis

Saturday, 28 July 2018

നീ

നിറഞ്ഞ മൗനവും
മുറിഞ്ഞ വാക്കുകളും
അനാഥമായപ്പോൾ...

പതിയെ മിഴികളിൽ
നീ നിറഞ്ഞു
നിൻെറ  സ്വരമൊന്ന്
കേൾക്കാൻ കൊതിച്ചു

നീയാകും തണലിനെ
വാരിപുണരുവാൻ
നിൻ നിർവൃതിയിലെ
ഒരേടാവാൻ
നാമ്പിട്ട കിനാക്കൾക്ക്
തുടിപ്പു നൽകാൻ

മുറിവുകൾ
തുന്നിച്ചേർക്കാൻ
നഷ്ടനിമിഷങ്ങൾ
പകുത്തെടുക്കാൻ ..

വരില്ലേ അരികെ
നീ പ്രണയമേ ???

0 comments:

Post a Comment