വിങ്ങിനിൽക്കും മനസിന്റെ വേദന
തങ്ങിനിൽക്കും മുഖത്തുനിന്നിന്നലെ
കണ്ണെടുക്കാതെ നീയൊന്നു നിന്നപ്പോൾ
ഇടറിയതെന്തു കൊണ്ടെന്റെ ചേതന ?
മുറുകി നിൽക്കുമെൻ കരളിന്റെ തന്ത്രിയിൽ
ശ്രുതിയിടും നിൻ വിരലിന്റെ താളവും
എൻ കണ്ണിൽ അലയടിക്കും പ്രണയത്തിരകളും
എന്ത് കൊണ്ടിന്നും നീ തിരിച്ചറിഞ്ഞില്ല
മനസിന്റെ പുസ്‌തകത്താളിൽ
മയിൽപീലി പോലെ ഒളിപ്പിച്ച മോഹങ്ങൾ
കാണില്ല നേരിന്റെ ആകാശമിനിമേൽ
എന്നറിഞ്ഞിട്ടും.....!
നനുനനുത്തൊരു മോഹമായി നീ
വീണ്ടും എൻ ഹൃത്തിൽ ചായുന്നതെന്തിന് ?
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും
നഷ്ടബോധത്തെ ആട്ടിയുറപ്പിച്ചു
നഷ്ടസ്വപ്നത്തിന്റെ ജാലകക്കൂട്ടിൽ
ഞാനിന്നു ഒറ്റയ്ക്ക് ഉരുകി വീഴുമ്പോഴും
മഞ്ഞിൻ തണുപ്പുമായി എത്തുന്നതാര്
കുളിരോടെ മനസ്സിൽ നിറയുന്നതാര് ????


3 comments:
Njan 😝
Njan 😝
ഉറപ്പായും വരും മഞ്ഞിൻ തണുപ്പുമായി,
കുളിരോടെ ആ മനസ്സ് നിറയ്ക്കാനായി ഒരാൾ വരും........
Post a Comment