ShareThis

Sunday, 22 May 2016

ഒരു മൊഴി




നിദ്രതൻ മറവിൽ
നിലാവും മൗനമായി
നിലച്ച നാഴികമണിയിൽ
നിന്റെ കാലൊച്ച  മാത്രം


നിന്റെ തണുത്ത സ്പർശത്തിൽ
മരവിച്ചു പോയി എൻ ദേഹം
വിറയാർന്ന ചുണ്ടുകൾ
എന്നിൽ അമർന്നപ്പോൾ
എൻറെ ശ്വാസമേ....
ഞാനൊന്നു പിടഞ്ഞു

നിന്റെ ഗന്ധം എന്തെന്നു
ഞാൻ വെറുതെ തിരഞ്ഞു
നീ ആരെന്നറിയാതെ
നിൻ മുഖം കാണാതെ
മറുവാക്ക്  ചൊല്ലാതെ ഇറങ്ങി

യാത്ര പറഞ്ഞില്ല ആരോടും
എവിടെക്കെന്നും അറിയില്ല
യാത്രയാവുന്നു ....ഒന്നറിയാം
തനിച്ചല്ല ഞാൻ

പൊഴിഞ്ഞു വീണ നിമിഷത്തിൽ
പൊതിഞ്ഞെടുത്തു ഓർമ്മതുണ്ടുകൾ
പിന്നെ അറിവിൻ അജ്ഞത കൂടും
പിറന്ന ജീവ പുസ്തകവും

പിടയുന്ന  ഈ ആത്മാവുമായി
പടികൾ   ഇറങ്ങുമ്പോൾ
ചോദിയ്ക്കാൻ മറന്നു
നിനക്ക് വാതിൽ തുറന്നിട്ടതാര് ????


1 comments:

Post a Comment