
നറുമണമുള്ള പുസ്തകത്താളിൽ
ഞാൻ ഒളിപിച്ചു വച്ചൊരു
മയിൽപീലി പോലെ എൻറെ ഈ പ്രണയം
നിന്നെ അറിയുവാൻ
സ്നേഹത്തെ അറിയുവാൻ
നിന്നിൽ അലിയുവാൻ
ദുഖത്തെ മറക്കുവാൻ
പുസ്തകത്തിൽ നീ തനിചെന്ന നൊമ്പരം,
മറന്നീടാൻ മാറോടു ചേർത്ത നേരം
നിന്റെ മുത്തം തന്നൊരു രാപ്പനി
എന്നിൽ പെയ്ത പ്രണയ മാരിയായി
നീലാകാശം കാട്ടിടാതെ
നിനക്കു കാവലായി ഞാനിരുന്നു
ഇരുളിന്റെ കൂട്ടിലെക്കാളുന്ന രാക്കിളികളും,
അങ്ങ് അസ്തമയ സൂര്യനും
പറഞ്ഞു ചിരിചോരീ ഈ പ്രണയം
നിലാവ് പെയ്തിറങ്ങിയ രാത്രിയിൽ
നിശാഗന്ധിയും കൂട്ട് വന്നു
നിന്നിൽ വിടരും എൻ പ്രണയത്തെ
നിനച്ചു കിനാവുകൾ നെയ്തെടുത്തു
കടം വാങ്ങിയ കാലങ്ങള്ക്കു
വിട പറയാൻ തിടുക്കമായി
കാത്തിരുപ്പുമായി ഞാൻ ഇവിടെ പിടയുമ്പോൾ
ഒന്നും അറിയാതെ നീയും ദ്രവിച്ചു
തന്നില്ല നീയൊരു പുതിയ പീലി
പുസ്തകത്തിൽ നീ പിറന്നില്ല വീണ്ടും
അടർന്നു വീണ നിൻ താളുകൾ
കൂടെ ഒരു മുത്തശി കഥപോലെ
എന്റെ ഈ പ്രണയവും

1 comments:
ഞാനെടുത്തു വച്ച നീയെന്ന മയില്‍പ്പീലിയുടെ പ്രണയ കഥ ഈ കാറ്റിന് പോലും കാണാപാഠം. ഇന്നു ഒരിക്കല്‍കൂടി പുസ്തകത്താളുകള്‍ക്കിടയില്‍ ഉറങ്ങിക്കിടന്ന നിൻ ഓര്‍മ്മകളെ താലോലിച്ചു. നിറം പോലും മങ്ങാതെ, കാലം അറിയിക്കാതെ നിറങ്ങള്‍ വിടര്‍ത്തി എന്‍റെ മുന്നില്‍ ഒരു മയില്‍ ആടുന്നു. അതിന്‍റെ പീലികളില്‍ എനിക്ക് നിന്നെ കാണാം. മഴപെയ്യാനുള്ള വട്ടം കൂട്ടലുണ്ട് പ്രകൃതിയ്ക്ക്. നമ്മുടെ പ്രണയവും പെയ്തു തോരുമോ....
മഴയ്ക്ക് എന്നെ അലിയിക്കാനാകില്ല, നിന്നിലേയ്ക്ക് ഉരുക്കി തീര്‍ക്കാനല്ലാതെ..
Post a Comment