ShareThis

Saturday, 17 June 2017

നീ എനിക്കാരാണ്




ഏകനാകുമ്പോൾ
ദുഃഖിക്കുമ്പോൾ മാത്രം
ഞാൻ നിന്നെ അറിയുന്നെങ്കിൽ
നീ എനിക്കാരാണ് ?????

വികാരങ്ങളേക്കാൾ
ഹൃദയസ്പന്ദനങ്ങളെക്കാൾ
സാമീപ്യമുള്ള ഒന്നുണ്ട്
ഉജ്വലമെങ്കിലും
നിശ്ചലമായി ഒഴുകുന്ന ഒന്ന്
മുന്നിൽ തുടിച്ചു നിൽക്കും
ചിലപ്പോൾ ഉള്ളിന്റെ ഉള്ളിലും

നിന്നെ കൈവിടില്ലെന്നു
നീ കരുതുന്ന ആരെങ്കിലും
നിന്നെ സ്നേഹിക്കുന്നുണ്ടോ ?
ഉണ്ടായിരിക്കാം !! ഇല്ലെങ്കിലോ ??

ഏകനാകുമ്പോൾ
ദുഃഖിക്കുമ്പോൾ മാത്രം
ഞാൻ നിന്നെ തേടുന്നെങ്കിൽ
നീ എനിക്കാരാണ് ???

6 comments:

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

Kidu 😍

spachviews said...

ഏകനാകുമ്പോൾ
ദുഃഖിക്കുമ്പോൾ മാത്രം
ഞാൻ നിന്നെ തേടുന്നെങ്കിൽ
നീ എനിക്കാരാണ്
- ������ പറയൂ ആരാണ് ആ ഭാഗ്യവാൻ��������

Unknown said...

Hamme.. first 4lines..kidu..kidu 😘😘

Unknown said...

നീ എനിക്ക് ആരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഞാൻ ഇന്നും അലയുന്നു. വികാരങ്ങളെകാളും എന്തോ ഒന്ന് ഉണ്ട് നീയും ഞാനും എന്ന സത്യത്തിന്.
ആരുമായിട്ടല്ലെങ്കിലും ആരൊക്കയോ എന്ന പോലെ ...

ഒരു മാത്ര മോഹം പൂവിടുമ്പോള്‍

ജാലക കോണില്‍ നിന്‍ മുഖം മാത്രം.

നേര്‍ത്ത ഹിമ കണങ്ങള്‍ നിന്‍ ജാലക ചില്ലില്‍ ചിത്രമെഴുതുമ്പോള്‍ ..

നിലാവിന്‍ മായികാ തൂലികയായ്, വെന്‍ ചന്ദ്രലേഖ പുഞ്ചിരി തൂവി നില്‍ക്കുമ്പോള്‍ ..

നിന്‍ കാതില്‍ മൃതുല സ്പര്‍ശമായ് പറഞ്ഞു ഞാന്‍ ...ഇഷ്ട്ടം.

അന്ന് നീ തന്ന പൂക്കള്‍ക്കെല്ലാം അനുരാഗത്തിന്‍ സ്വര്‍ണ ഭംഗി ...

ഇന്ന് ആ പൂക്കൾ വാടിയിട്ടും ഓര്‍മ്മകള്‍ മാത്രം വാടിയില്ല..ഒരിക്കലും വാടുകയും ഇല്ല..

നീ കൈവിടാത്ത കാലത്തോളം !!

Post a Comment