ShareThis

Friday, 31 August 2018

മഹാഭാഗ്യം

ചിലരോട്
സംസാരിക്കുമ്പോൾ
അറിയാതെ വാചാലമാകും

മനസ്സിൽ
വികാരങ്ങൾ
മിന്നിമറയും
ചിരിയിലും കണ്ണുനീർ
ഒളിച്ചിരിക്കും

ഒരു മടിയുമില്ലാതെ
സ്വന്തം ജീവിതത്തെക്കുറിച്ചു
ചോദിക്കാതെ തന്നെ
പറഞ്ഞ് തുടങ്ങും

വളരെ മനോഹരമാണ്
അത്തരം ബന്ധങ്ങൾ
ഇങ്ങനെയുള്ള
സൗഹൃദങ്ങൾ
കിട്ടുകയെന്നത്
മഹാഭാഗ്യവും


കൊച്ചുഹൃദയം

കണ്ടത്
സ്വപ്നം മാത്രമെങ്കിൽ
എനിക്കിനി  ഉണരേണ്ട !!

കേട്ടത്
പൊഴിയെങ്കിൽ
ഈ കാതുകൾ അടയട്ടെ

പറഞ്ഞത്
കളവെങ്കിൽ
ഈ ചുണ്ടുകളിനി ചലിക്കില്ല!!

ഒപ്പം നടന്നത്
മിഥ്യയെങ്കിൽ
കാലുകളിനി കൂട്ടികെട്ടാം!!

തൊട്ടതു
കാറ്റെങ്കിൽ
മടക്കിടാം വിരൽത്തുമ്പുകൾ!!

തുടിച്ചത്
നിനക്കായല്ലെങ്കിൽ
നിലച്ചോട്ടെ എൻ്റെ ഈ കൊച്ചുഹൃദയം

Saturday, 25 August 2018

പേരിൻെറ താളം

കാണാനോ
സ്പർശിക്കാനോ
കഴിഞ്ഞില്ലെങ്കിലും
ജീവിതത്തിലെ
ചില
സുന്ദര മുഹൂർത്തങ്ങൾ
ഹൃദയത്തിലേക്കു
പകരുവാൻ
എത്ര ദൂരെയാണെങ്കിലും
ചിലർക്ക് കഴിയും
പിന്നെ
ഹൃദയം
അവരുടെ
പേരിൻെറ  താളത്തിൽ
കൊട്ടിത്തുടങ്ങും


Wednesday, 22 August 2018

പ്രളയം

മഴയെ
നീയൊന്ന്
തോർന്നെങ്കിലെന്നു
നാടാകെ
വിലപിച്ചു

പ്രളയത്തിൽ
വീണുകിട്ടിയ
ജീവ-ഭാണ്ഡങ്ങൾ 
പേറി
കൂടാരങ്ങൾ

കാഴ്ചമങ്ങിയ
അധികാരികൾ
ജാതിയും മതവും
കൂട്ടി നോക്കി

മാവേലിയുടെനാട്ടിൽ
മനുഷ്യചങ്ങല
പുതിയബന്ധങ്ങൾ
തീർത്തു

ഇനി ഉറ്റുനോക്കാം
മണ്ണും മരങ്ങളുമുള്ള
ദൈവനാടിന്റെ
പുനർജനിക്കായ്‌